തിരൂർ::
കേരള ഹോട്ടൽ ആന്റ് റസ്റ്റാറൻ്റ് അസോസിയേഷൻ തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലുടമകൾക്കും, തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പും, ഇൻഷുറൻസ് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.

തിരൂർ നഗരസഭ ഹെൽത്ത് സൂപ്രണ്ട്
ഇ. ബാബു ഉദ്ഘാടനം ചെയ്തു.

തിരൂർ യൂണിറ്റ് പ്രസിഡൻറ് സബ്ക അമീർ,സംഗം മണി , റോയൽ നവാസ്, നസീസ് ഗഫൂർ, ഈസ്റ്റേൺ നിസാർ, ഷീബ നന്ദകുമാർ, സിസിലർ സെയ്തു മുഹമ്മദ്, ഹെൽത്ത് ഉദ്യോഗസ്ഥരായ വൈ. ഷിനോജ്, കെ.റിയാസ്, ടി. സ്വപ്ന പ്രസംഗിച്ചു.
ക്യാമ്പിൽ അഞ്ഞൂറിലേറെ പേർ പങ്കെുത്തു.

Leave a Reply

Your email address will not be published.