
തിരൂർ : ആകാശവാണി ന്യൂസ് റീഡർ സ്ഥാനത്തു നിന്നും
ഈ മാസം വിരമിക്കുന്ന
തിരൂർ സ്വദേശി ഹക്കീം കൂട്ടായിക്ക് പൗരാവലി സ്നേഹാദരം നൽകും.
27 വർഷത്തെ സേവനത്തിനിടയിൽ ന്യൂഡൽഹി , തിരുവനന്തപുരം, കോഴിക്കോട്, എന്നീ ആകാശവാണി നിരങ്ങളിൽ വാർത്ത വായനക്കാരനായി
സേവനമനുഷ്ഠിച്ചിട്ടുണ്ട് ഹക്കീം.
ആകാശവാണിയിൽ
വാർത്താ വിഭാഗത്തിലെ മലപ്പുറത്തുനിന്നുള്ള ആദ്യത്തെ ന്യൂസ് അവതാരകനാണ്.
ഹക്കിം കുട്ടായി
ആകാശവാണിയിലെ സേവന കാലത്തും സാമൂഹ്യ, സംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം.
ഫെബ്രുവരി അവസാനവാരം തിരൂരിൽ വെച്ചാണ് സ്നേഹാദരം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പി.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഗായകൻ ഫിറോസ് ബാബു, പി.കെ.രതീഷ് മുജീബ് താനാളൂർ,
ഇ ഫൈസൽ ബാബു , ദിലിപ് അമ്പായത്തിൽ,
കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി,
പി.കോയ, മെഹർഷ വാക്കാട്, പി.എ. റഷീദ്, സലാം താണിക്കാട്,അമീർമാടമ്പാട്ട്
എന്നിവർ സംസാരിച്ചു.
പി.പി.അബ്ദുറഹിമാൻ
ചെയർമാനും
മുജീബ് താനാളൂർ
കൺവീനറും
പി.കെ.രതീഷ്
ട്രഷററുമായി
വിപുലമായ സംഘാടക സമിതി രൂപികരിച്ചു.
Leave a Reply