തിരുന്നാവായ :ചരിത്ര പ്രസിദ്ധമായ മാമാങ്കത്തെ അനുസ്മരിച്ചു കൊണ്ട് കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി റീ എക്കോ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി വരുന്ന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. നവമുകുന്ദാ ക്ഷേത്രത്തിന്ന് പടിഞ്ഞാറെ നടയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി. ബിജു കൊടിക്കൂറ നാട്ടിയത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി ചടങ്ങിൽ സ്വാഗത സംഘം കൺവീനർ എം കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു.

തിരുനാവായ രാജാ മന്ദിറിന്ന് സമീപത്ത് നിന്നും ആയുധമേന്തിയ കളരി അഭ്യാസികളുടെയും ചെണ്ടമേള ങ്ങളുടെയും മുത്തുകുടകളുടെയും ആകമ്പടിയോടെ സ്വാഗത സംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രൻ,കെ പി അലവി,സി കെ ശിവ ദാസൻ,കെ കെ റസാഖ് ഹാജി, അംബുജൻ തവനൂർ, സതീശൻ കളിച്ചാത്ത്, പരുത്തിപ്ര മുഹമ്മദ്‌ ഹാജി, നെടുവഞ്ചേരി കുഞ്ഞി ബാവ, ലത്തീഫ് കുറ്റിപ്പുറം, മൊയ്‌നുട്ടി പൊയിലിശേരി സി, കിളർ തുടങ്ങിയവർ നേതൃത്വം നൽകി.

മാമാങ്ക ചരിത്രത്തിന്ന് സാക്ഷിയായ. കൂരിയാൽ ചുവട്ടിൽ വെച്ച് നവാമുകുന്ദ ക്ഷേത്ര എക്സ്യുക്യുട്ടീവ് ഓഫിസർ ആതവനാട് പരമേശ്വരൻ, ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കൾ,ഗ്രാമ പഞ്ചായത്ത് അംഗം ദേവയാനി എം സാദിഖ് കോഴിപ്പുത്ത് ബാവ സലീം തോട്ടായി തേക്കിൽ നൗഷാദ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.ചരിത്ര സ്മൃതി പ്രഭാഷണം മാമാങ്കം കെയർ ടെക്കർ ചിറക്കൽ ഉമ്മർ നിർവഹിച്ചു.എൻ എസ് എസ്, ടെക്നികൽ സെൽ സഹകരണത്തോടെ നടത്തിയ ചരിത്ര സ്മൃതിയിൽ തിരുനാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പെഴ്സൺ മാമ്പറ്റ ദേവയാനി, കേളപ്പജി കാർഷിക കോളേജ് ഡീൻ ഡോ, പി ആർ ജയൻ,സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം ഡയരക്ടർ ഡോ എം മൂസ, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ബാബു വർഗ്ഗീസ്, മലയാളം സർവ്വകലാശാല സോഷ്യോളജി വിഭാഗം സ്വപ്ന റാണി, കെ എം സി ടി, ഇൻസ്‌റ്റിട്യൂട്ട് ആകാദമിക് ഡീൻ ടി കെ ബഷീർ, മൗലാന ആർട്സ് കോളേജ് പ്രിൻസിപ്പൽ,ഡോ സതീഷ് കെ പി, തിരൂർ പോളിടെക്നിക് എൻ എസ് എസ് ഓഫിസർ എം ടി, ജംഷിദ് വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സംസാരിച്ചു.

ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ഇന്ന് പ്രാദേശിക ടൂറിസവും വരുമാന സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും നബാർഡ് ഡി ഡി എം, മുഹമ്മദ് റിയാസ് ഉത്ഘാടനം നിർവ്വഹിയ്ക്കും. ടൂറിസം രംഗത്ത് വിവിധ മേഖലയിലെ പ്രവർത്തിക്കുന്നവർ ചടങ്ങിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published.