
പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചിലമ്പിള്ളി എസ് സി സങ്കേതം നവീകരിച്ചു. സങ്കേതത്തിന്റെ ചുറ്റും ഭിത്തി കെട്ടി നടത്തിയ നവീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീറലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ഉഷ കുമാരി , മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത പ്രസംഗിച്ചു
Leave a Reply