
കോട്ടക്കൽ : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും അറസ്റ്റിൽ. തൃശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ (21), സഹായിയായി പ്രവർത്തിച്ച മലപ്പുറം മുണ്ടുപറമ്പ് പുല്ലാണി മുബഷീർ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയ പ്പെട്ട അമൽ പെൺകുട്ടിയുടെ സ്നേഹം പിടിച്ചുപറ്റിയ ശേഷം 2023 മാർച്ച് മുതൽ ചാറ്റ് ചെയ്ത് നഗ്നവീഡിയോകൾ അയച്ചുകൊടുക്കുകയും മരിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ ചെ യ്യിപ്പിച്ചു. നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോട്ടക്കൽ സിനിമ തിയേറ്റർ, പെൺകു ട്ടിയുടെ വീട്, കോട്ടക്കൽ, കക്കാടംപൊ യിൽ എന്നിവിടങ്ങളിൽവെച്ച് ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ചെയ്തതായാണ് കേസ്. വിവാഹം കഴിക്കാമെന്ന് പ്രലോഭനം നടത്തിയാണ് പെൺകുട്ടിയെ കൂടെനിർത്തിയിരുന്നത്.
അമലിനെ പരപ്പനങ്ങാടിവെച്ചും മുബശ്ശിറിനെ ഇരുമ്പുഴിയിൽ വെച്ചുമാണ് പിടികൂടിയത്.പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എ എസ് ഐമാരായ ഷൈലേഷ്, ബുഷ്റ, സി പി ഒമാരായ ബിജു, രാജേഷ് എന്നിവരാണ് കേസ ന്വേഷിച്ചത്.
Leave a Reply