രണ്ടത്താണി തഹ്ഫീദുൽ ഖുർആൻ അക്കാദമിയിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കിയ പി നാദിലിന് ഡോ. ഹുസൈൻ മടവൂർ സനദ് നൽകുന്നു. സിപി ഉമർ സുല്ലമി സമിപം.

കല്പകഞ്ചേരി : രണ്ടത്താണി മസ്ജിദ് റഹ്മാനി കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫീദുൽ ഖുർആൻ അക്കാദമിയുടെ പ്രഥമ സനദ് ദാനവും രണ്ടത്താണി, പൂവൻ ചിന ഇർശാദുൽ അനാം മദ്രസകളുടെയും സംയുക്ത വാർഷികാഘോഷവും റഹ്മാനി അങ്കണത്തിൽ വച്ച് നടന്നു. സിപി ഉമർ സുല്ലമി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ഹുസൈൻ മടവൂർ സനദ് ദാനം നിർവഹിച്ചു. ഹാഫിദ് നാദിൽ സനദ് സ്വീകരിച്ചു. മസ്ജിദ് റഹ്മാനി കമ്മിറ്റി പ്രസിഡൻറ് വി ടി അബ്ദുസമദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന ഖുർആൻ ആസ്വാദന സെഷന് നൗഷാദ് കാക്കവയൽ നേതൃത്വം നൽകി. മസ്ജിദ് റഹ്മാനി കമ്മിറ്റി സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, ട്രഷറർ മുഹമ്മദ് ഹുസൈൻ മാസ്റ്റർ, കെ ഹസ്സൻ മാസ്റ്റർ , എം അലവി സാഹിബ്, പിസി മുഹമ്മദലി, വി പി യാസിർ മൊയ്തീൻ , എന്നിവർ പ്രസംഗിച്ചു. അബ്ദുൽ വാഹിദ് തങ്ങൾ, കെ കെ റഷീദ് മൗലവി, കാലൊടി കുഞ്ഞിമുഹമ്മദ്, സലിം മാലിക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.തുടർന്ന് നടന്ന സർഗ്ഗ വസന്തം സെഷനിൽ രണ്ടത്താണി, പൂവൻ ചിന ഇർശാദുൽ അനാം മദ്രസകളിലെയും തഹ്ഫീദുൽ ഖുർആൻ അക്കാദമിയിലെയും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.