മക്ക: പത്തൊമ്പതാം വയസ്സിൽ വിജയകരമായി പതിനൊന്ന് മണിക്കൂർ വിമാനം പറപ്പിച്ച് പ്രശസ്തി വാരിക്കൂട്ടിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന വിശുദ്ധ ഉംറ നിർവഹിക്കാൻ പുണ്യമക്കയിലെത്തി. മലപ്പുറം, അരീക്കോട്, പുൽപ്പറ്റ സ്വദേശി ഉമർ ഫൈസിയുടെ പുതിയതായി മറിയം ജുമാന പിതാവ്, മാതാവ്, പിതാമഹൻ എന്നിവർക്കൊപ്പമാണ് തിരുതീർത്ഥാടനത്തിന് പുണ്യമണ്ണിലെത്തിയത്.

മക്കാ കെ എം സി സിയുടെ പരിലാളനത്തിലാണ് മറിയം ജുമാനയും കുടുംബാംഗങ്ങളും പുണ്യ കർമത്തിനെത്തിയത്. മക്കയിൽ കെ എം സി സി നേതാക്കളായ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നീ ഭാരവാഹികളുടെ നേതൃത്വത്തിലായിലിരുന്നു സ്വീകരണം.

വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. അടുത്ത ദിവസം മക്ക കെ എം സി സി മറിയം ജുമാനക്കും കുടുംബത്തിനും പൊതുസ്വീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്ലസ് ടൂ പഠനത്തിന് ശേഷം തുടർ പഠനമെന്നോണം തൊഴിലധിഷ്ഠിത വിമാന പൈലറ്റ് രംഗം തിരഞ്ഞെടുക്കുകയായിരുന്നു പ്രചോദിത വിദ്യാർത്ഥിനിയായ മറിയം ജുമാന.

Leave a Reply

Your email address will not be published.