ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ എസ് ഡി പി ഐ ആചരിക്കുന്ന ഭീകരവിരുദ്ധ ദിനത്തിന്റെ ഭാഗമായി താനൂർ മുനിസിപ്പൽ വെസ്റ്റ് മേഖല കമ്മിറ്റി താനൂരിൽ നടത്തിയ പ്രതിഷേധ ജ്വാല.

താനൂർ : ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഭീകര വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി താനൂർ മണ്ഡലത്തിൽ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

സംഘപരിവാരം സമാധാനത്തെ എത്രത്തോളം വെറുക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗാന്ധിവധത്തിലൂടെ അവർ നടപ്പിൽ വരുത്തിയത്. നിറമരുതൂരിൽ ഫിറോസ് നൂർമൈതാനം, വി കുഞ്ഞലവി, താനാളൂരിൽ കെ സിദ്ദീഖ്, കെ.പി അബ്ദുറഹ്മാൻ, ചെറിയമുണ്ടം റസാഖ് കല്ലൻ, വി മൻസൂർ മാസ്റ്റർ. പൊന്മുണ്ടം പി അബ്ദുള്ളക്കുട്ടി,ടി മുസ്തഫ. ഒഴൂരിൽ അബ്ദു ഒഴൂർ, എം. ടി ഷുഹൈബ്. താനൂർ മുനിസിപ്പൽ വെസ്റ്റ് മേഖലയിൽ സി. പി ഗഫൂർ, പി. പി മഷൂദ്.
ഈസ്റ്റിൽ എ അയ്യൂബ്, ടി ജസ്‌മീർ ബാബു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.