തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ 76മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മോണിംഗ് സ്റ്റാർ തിരൂരിന്റെ മുഖ്യരക്ഷാധികാരി അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് ചെയർമാൻ ശരീഫ് മുണ്ടേക്കാട് അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ റിപ്പബ്ലിക് ഫ്ലാഗ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. കെ എം നൗഫൽ സ്വാഗതം പറഞ്ഞു. റഫീഖ് പുല്ലൂണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികെസി അബ്ദുറഹ്മാൻ, സുന്ദർജി, അബ്ദുൽ റൗഫ്,നൗഷാദ് മുണ്ടത്തോട്, ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ഷെഹീർ ബാബു നന്ദി പറഞ്ഞു. ഹാരിസ് അന്നാര, മൊയ്തീൻ കീയോറ, മുത്തലിബ്, ജാബിർ ഷംസുദ്ദീൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.