
തിരൂർ : സാധാരണക്കാരന്റെ അന്നംമുട്ടിക്കല്ലേ സർക്കാരേ
റേഷൻ കട സ്തംഭനം സർക്കാർ അടിയന്തരമായി ഇടപെടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനo സംഘടിപ്പിച്ചു.
ധൂർത്തടിക്കാൻ വേണ്ടി മേളകൾ സംഘടിപ്പിച്ചു കോടികൾ ചിലവഴിക്കുന്ന പിണറായി സർക്കാരിന് സാധാരണക്കാരന്റെ പൊതുവിതരണ സ്ഥാപനങ്ങളുടെ പരാതികൾ പോലും കേൾക്കാൻ മനസ്സില്ലാത്ത ഒരു ഭരണകൂടമാണ് ഇന്ന് കേരളത്തിലുള്ളതെന്നും, സാധാരണക്കാരനെ പട്ടിണിയിലാക്കി അവരുടെ ജീവൻ പോലും ഭീഷണിയിലേക്കാണ് സർക്കാർകൊണ്ട് പോകുന്നതെന്നും മുദ്രാവാക്യത്തിൽ സൂചിപ്പിച്ചു. റേഷൻ കടക്കാരും, കരാറുകാരും താഴും പൂട്ടി സമരത്തിൽ ഇറങ്ങുമ്പോൾ അരി വാങ്ങിക്കാൻ വേണ്ടി റേഷൻ കടയിൽ പോകുന്ന പാവം ജനത പട്ടിണിയിലേക്കാണ് പോകുന്നതെന്നും മുദ്രാവാക്യത്തിൽ ഓർമ്മപ്പെടുത്തി. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടില്ലാ എന്നുണ്ടെങ്കിൽ കേരള ജനത മൊത്തം തെരുവിലേക്ക് ഇറങ്ങേണ്ട സമയം അതിവിദൂരമല്ലെന്നും സർക്കാറിനെ ഓർമപ്പെടുത്തി. താഴെപ്പാലത്തു നിന്നും തുടങ്ങിയ പ്രകടനം തിരൂർ നഗരം ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.മുൻസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ, മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ഹംസ അന്നാര, സെക്രട്ടറി സലീം കല്ലിങ്ങൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Leave a Reply