അരീക്കോട് :-പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് വിഭാഗം സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ല അറബിക് സെമിനാറും അധ്യാപക കലാമേളയും അരീക്കോട് ഓറിയൻറൽ സ്കൂളിൽ വെച്ച് 2025 ജനുവരി 25 ശനിയാഴ്ച രാവിലെ 9 .30 മുതൽ നടക്കുകയാണ്.
ജില്ലയിലെ 500ല്‍ പരം വരുന്ന അറബി അധ്യാപകർ 16 ഇനങ്ങളിലായി 17 ഉപജില്ലകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെടി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്യും.മലപ്പുറം DDE രമേശ് കുമാർ കെ പി,മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ .
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ .
അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൗഷർകല്ലട, വണ്ടൂർ ഡി ഇ ഓ . റംലത്ത് കെ കെ .
WIMG മിന്നി ടീച്ചർ,
BPC രാജേഷ് ,
മുൻ പഞ്ചായത്ത് പ്രസിഡൻറ് പി പി സഫറുള്ള എന്നിവർ സംബന്ധിക്കും.

അരീക്കോട് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ
എ ടി സി സെക്രട്ടറി അഷ്റഫ് അലി മാസ്റ്റർ.കെ എ ടി എഫ് സെക്രട്ടറി സുൽത്താൻ അലി.
കെ എ ടിഎഫ് പ്രസിഡൻറ് ആഷിക് ടി.
ലത്തീഫ് മംഗലശ്ശേരി,
കെ എ ടി എഫ് ജില്ലാ സെക്രട്ടറി ഫസൽ,
അലി അക്ബർ കെ.ടി ,
ഹമീദലി കുനിയിൽ,
മജീദ് മാസ്റ്റർ,
മുംതാജ് ഇ എം ,എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.