
വെങ്ങാനല്ലൂർ :പരാതിക്കാരൻ തൻ്റെ സ്ഥലത്തിൻ്റെ fare value തിരുത്തുന്നതിനായി RDO officil അപേക്ഷ നൽകുകയും തുടർന്ന് സ്ഥല പരിശോധനക്കായി വെങ്ങാനല്ലൂർ വില്ലേജ് ഓഫീസിൽ എത്തിയ അപേക്ഷയിൽ റിപ്പോർട്ട് നൽകുന്നതിന് വില്ലേജ് ഓഫീസർ ശശിധരൻ പരാതിക്കാരനോട് 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡു 5000 ഇന്ന് സ്ഥല പരിശോധനക്ക് വരുമ്പോൾ നൽകുവാൻ ആവശ്യപ്പെടുകയുണ്ടായി. ഇത് കൈക്കൂലി ആണെന്ന് മനസിലായ പരാതിക്കാരൻ. ടി വിവരം തൃശ്ശൂർ വിജിലൻസ് DySP ശ്രീ ജിം പോളിനെ അറിയിക്കുകയും, ഇക്കാര്യത്തിന് ഇന്ന് 24.01.2025 തിയ്യതി വിജിലൻസ് കൊടുത്തു വിട്ട ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർ ശശിധരന് കൈമാറുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു .
വിജിലൻസ് ഡി വൈഎസ് പി ശ്രീ. ജിം പോളിനെ കൂടാതെ ഇൻസ്പെക്ടർ ദിനേശ് കുമാർ എസ് ഐ മാരായ ബൈജു, കമൽ ദാസ്,ജയകുമാർ, രാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സൈജു സോമൻ,വിബീഷ്, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ,ശ്രീകുമാർ ഡ്രൈവർ എബി തോമസ് , രാജീവ് എന്നിവർ ഉണ്ടായിരുന്നു
Leave a Reply