ചേലക്കര:ചേലക്കര ബസ് സ്റ്റാൻഡിനുള്ളിലെ പാർക്കിംഗ് പരിഷ്കരണം പ്രതിഷേധവുമായി ബസ് തൊഴിലാളി യൂണിയൻ. ടാക്സി സ്റ്റാൻ്റും ഓട്ടോ സ്റ്റാൻ്റും, ഓപ്പൺ ഓഡിറ്റോറിയവും ഉൾപ്പെടുന്ന ഈ സ്റ്റാൻ്റിൽ ഇവിടുത്തെ വ്യാപാരികളുടെ വാഹനങ്ങൾ എല്ലാം പൂർണസമയം പാർക്കിംഗിന് അനുവദിക്കുമ്പോൾ ബസ് സ്റ്റാൻ്റിൽ ബസുകൾക്ക് പാർക്ക് ചെയ്യുവാനുള്ള സ്ഥലം ലഭിക്കില്ലന്നും അതുമൂലം
ബസ് സ്റ്റാൻ്റിൽ കയറ്റാതെ സർവ്വീസ് നടത്തേണ്ടിവരുമെന്നും യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് 20 മിനിറ്റ് വരെ പാർക്കിംഗ് ഫീസ് ഒഴിവാക്കി ശേഷം പാർക്കിംഗ് ഫീസ് ഈടാക്കി പാർക്ക് ചെയ്യാമെന്നും കടയുടകളുടെ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഇല്ലാതെയും പാർക്ക് ചെയ്യാം എന്ന ഉത്തരവ് കൂട്ടായ ചർച്ച ചെയ്യാതെയാണ് പഞ്ചായത്ത് ഇറക്കിയതെന്നും ബസ്സ് തൊഴിലാളികളേയോ പാർക്കിംഗ് ഏരിയ ലേലംവിളിച്ചവരേയോ ഒന്നും ഈ തീരുമാനം അറിയിച്ചിട്ടില്ല. ഇതിൽപ്രതിഷേധിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ
പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സിഐടിയു ചേലക്കര മേഖലാ സെക്രട്ടറി കെ എസ് ഷാനവാസ് എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് എന്നിവർ പങ്കെടുത്തു
Leave a Reply