
കൊടകര :കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂൾ വാർഷികവും അധ്യാപകരക്ഷാകർത്തൃദിനവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൻ്റെ 119-ാം വാർഷികം ആഘോഷിച്ച ചടങ്ങിൽ ദേശീയ സംസ്ഥാന തലങ്ങളിൽ മികവുറ്റ പ്രകടനം കഴ്ച വച്ച പ്രതിഭകളെ അനുമോദിച്ചു. പ്രധാനാധ്യാപിക ജിഷ മാത്യു, പി.ടി.എ. പ്രസിഡണ്ട് മനോജ് വലിയപുരയ്ക്കൽ, എം.പി.ടി.എ. പ്രസിഡണ്ട് സിബി സുരേഷ്, ഗേൾസ് സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. താജുദ്ദീൻ, പൂർവ അദ്ധ്യാപിക മണി ടീച്ചർ, സ്കൂൾ ലീഡർ ജെസ്വിൻ ജോബീസ്, സീനിയർ ടീച്ചർ ജോബിൻ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി സി.ജി. ഫിലോ, രശ്മി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply