തേഞ്ഞിപ്പലം:മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ലീ ഡർ കെ.കരുണാകരൻ അ നുസ്മരണവും അബ്ദുറഹ്മാൻ സാഹിബ് ഭവന പദ്ധതി പ്രകാരം പൂർത്തിയാക്കിയ വീടിൻെറ താക്കോൽ ദാനവും ഇന്ന് വൈകുന്നേരം 4 ന് താഴെ ചേളാരിയിൽ നടക്കും.മുൻ കെപിസി സി പ്രസിഡണ്ട് കെ മുരളീധരൻ ഉദ്ഘാടനംചെയ്യും പി അബ്ദുൽ ഹമീദ് മാസ്‌റ്റർ എം.എ ൽ.എ മുഖ്യാതിഥിയായിരിക്കും. ഡിസിസി പ്രസിഡന്റ് വി എസ് ജോയി മുഖ്യപ്രഭാ ഷണംനടത്തും.ജീവകാരുണ്യ പദ്ധതി മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്യും. ആർക്കിടെക് ബിർഡിംഗ് ഡിസൈനർ കെ വി മുരളീധരൻ, മെക്-7 അംബാസിഡർ അറക്കൽ ബാവ, മെക് 7 ഫൗണ്ടർ& ക്യാപ്റ്റൻ സലാഹുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.ട്രസ്റ്റ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അദ്ധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published.