അരീക്കോട്: ഊർങ്ങാട്ടിരി ഓടക്കയം കൂരംങ്കലിൽ കിണറ്റി’ൽ വീണ കൊമ്പനാനയെ വനം വകുപ്പ് കിണറ്റിലേക്ക് വഴിയുണ്ടാക്കി രക്ഷിച്ചു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം രാത്രിയോടെയാണ് ആരംഭിച്ചത് 20 മണിക്കൂറിലേറെ കിണറ്റിൽ കഴിഞ ആനയെ റവന്യൂ, വനം വകുപ്പുകളുടെയും പോലീസിൻ്റയും ഒരുമിച്ചുള്ള പ്രയത്നത്തിൽ രാത്രി പത്ത് മണിയോടെ പുറത്തെത്തിച്ചു.
. നാട്ടുകാർക്കും കർഷകർക്കു ദ്രോഹമായ ആനയെ വിരട്ടുന്നതിനിടെ കഴിഞ്ഞ ദിവസ്സം രാത്രിയാണ് ഊർങ്ങാട്ടീരി വെറ്റിലപ്പാറ ഓടക്കയം കൂരംകല്ല് സണ്ണി സേവ്യറുടെ കൃഷിയിടത്തോട് ചേർന്നുള്ള കിണറ്റില്‍ വീണത്. സ്ഥിരം ശല്യക്കാരനായ കൊമ്പന്‍ തീറ്റതേടി ഇറങ്ങുന്നത് പതിവാണ്. ആനകളുടെ ശല്യത്തില്‍ നിന്നും കൃഷിയിടം രക്ഷിക്കുന്നതിന്നായി കർഷകർ കൂട്ടമായി ആനയെ വിരട്ടൽ പതിവാണ്. രണ്ട് ആനയെ വിരട്ടുന്നതിനിടെയാണ് കൊമ്പൻ കിണറ്റില്‍ വീണത്. അർദ്ധ രാത്രി കിണറ്റില്‍ വീണവിവരം വനം വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടി കൈകൊണ്ടിരുന്നില്ല. കാലത്ത് ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ജനകീയ ചെറുത്ത് നില്പ് കാരണം രക്ഷാപ്രവർത്തനം നടത്താൻ കഴിഞിരുന്നില്ല.
മാരത്തോണ്‍ ചർച്ച നടത്തിയെങ്കിലും നാട്ടുകാരുടെ വിയോജിപ്പില്‍ തീരുമാനമാകുന്നതില്‍ കാലതാമസം നേരിട്ടു. തുടർന്ന് ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് പെരിന്തൽമണ്ണ സബ് കലക്ടർ അപൂർണ ത്രിപാടി, ഏറനാട് തഹസിൽദാർ മണികണ്ഠൻ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെ നേരം ചർച്ച നടത്തിയതിന്ന് ശേഷമാണ് രാത്രി എട്ടോടെ തീരുമാനത്തിലെത്തിയത്. തുടർന്ന് തീരുമാനം പൊതുജനത്തെ ബന്ധപ്പെട്ടവർ അറിയിക്കുകയും ചെറുത്ത് നില്പ് തുടർന്നാല്‍ ജില്ല കലക്ടറുടെ നിരോദനാജ്ഞ നിലനില്ക്കുുന്നതിനാല്‍ തുടർ നടപടി സീകരിക്കുമെന്ന നിർദേശത്തെ തുടർന്ന് ചെറുത്ത് നില്പ് അവസാനിപ്പിക്കാന്‍ സമര മുഖത്തുള്ളവർ നിർബന്ധിതരായി. ആനയെ രക്ഷപ്പെടുത്തി കാടുകളിലേക്ക് അയക്കുന്നതോടെ വീണ്ടും നാട്ടിലിറങ്ങി പരാക്രമം കാണിക്കുമെന്ന് ചൂണ്ടികാണിച്ചായിരുന്നു നാട്ടുകാരുടെ ചെറുത്ത് നില്പ്. രക്ഷപ്പെടുത്തുന്ന ആനയെ പ്രദേശത്തെ ഉൾകാടുകളിലേക്ക് മാറ്റണമെന്ന ആവശ്യത്തെ ആദ്യത്തില്‍ വനം വകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും സമരം ശക്തമാകുമെന്ന് ഭയന്നാണ് ആനയെ വെളിയില്‍ എത്തിച്ച ശേഷം ടി ഡി ആർ എഫിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുമെന്നും ഉൾവനത്തിലേക്ക് അയക്കുന്നതിന് നടപടി സീകരിക്കാമെന്നുമുള്ള തീരുമാനത്തില്‍ എത്തിയത്.
വനത്തിന്പുറത്ത് എത്തിക്കുന്ന ആനയെ നിരീക്ഷിക്കാൻ വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിച്ച് വെള്ളിയാഴ്ച ഉൾവനത്തിലേക്ക് അയക്കുമെന്ന ജില്ല നോ൪ത്ത് വനം വകുപ്പ് ഓഫീസറുടെ ഉറപ്പിലാണ് സമരം അവസാനിച്ചതും ആനയെ രക്ഷിക്കുന്നതിനുള്ള നടപടിയിലേക്ക് ബന്ധപ്പെട്ടവർ നീങ്ങിയതും. വയനാട് വന്യ ജീവി കേന്ദ്രത്തിലെ വെറ്റിനററി സർജന്മാ്രായ ഡോ.അജീഷ്,
ഡോ. ശ്യാം എന്നിവർ ആനയെ പരിശോധിക്കുകയും ഏറെ നേരം വെള്ളത്തില്‍ കിടന്നതിനാല്‍ മയക്ക് വെടിവെച്ച് പുറത്തെത്തിക്കല്‍ ജീവൻ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ജെ സി ബി ഉപയോഗിച്ച് കിണറിന്ന് സമാന്തരമായി ആഴത്തിൽ ചാൽ ഉണ്ടാക്കി ആനയെ രക്ഷിച്ചത്.

Leave a Reply