എം ജി എം തിരുർ മണ്ഡലം കാമ്പയിൻ കെ എൻ എം മർക്കസുദ്ദഅവ മണ്ഡലം പ്രസിഡന്റ്‌ ഇഖ്‌ബാൽ വെട്ടം ഉദ്ഘാടനം നിർവഹിക്കുന്നു

കരുത്താകണം ആദർശം
നിർഭയമാകണം സമൂഹം

തിരൂർ:കരുത്താകണം ആദർശം,
നിർഭയമാകണം സമൂഹം എന്ന പ്രമേയത്തിൽ എം ജി എം സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി തിരൂർ മണ്ഡലം സമിതി ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്റസ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
കെ എൻ എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം പ്രസിഡന്റ്‌ ഇഖ്‌ബാൽ വെട്ടം ഉദ്ഘാടനം ചെയ്തു. എം ജി എം മണ്ഡലം പ്രസിഡൻ്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. ഫർസാന ആമുഖ ഭാഷണവും ജില്ലാ വൈസ് പ്രസിഡന്റ്‌ ആയിഷാബി പച്ചാട്ടിരി പ്രമേയ വിശദീകരണം നടത്തി.
സലീം ബുസ്താനി മുഖ്യ പ്രഭാഷണം നടത്തി.സഫിയ ചേന്നര ,ഹുസൈൻ കുറ്റൂർ,ഉസ്മാൻ ഉണ്ണ്യാൽ, ,ഹമീദ് പാറയിൽ,മുഹ്സിൻ നെല്ലിക്കാട്, എം . മുഫീദ്, സി.എം.റഷാദ്, കെ.നാജിയ , പി.മുനവ്വറ എന്നിവർ പ്രസംഗിച്ചു.

അവർകളായിരുന്നു.അന്ധവിശ്വാസ അനാചാരങ്ങൾ കളം നിറഞ്ഞാടുന്ന സമീപ ചുറ്റുപാടുകളിൽ ഇതുപോലുള്ള ക്യാമ്പയിനുകളിലൂടെ ധീരമായി ഇടപെടേണ്ടത് കാലം തേടുന്ന അനിവാര്യതയാണെന്ന് പ്രൗഡ്ഡമായ അവതരണത്തിലൂടെ അദ്ദേഹം ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published.