ഭുവനേശ്വർ / ജിദ്ദ: പതിനെട്ടാമത് പ്രവാസി ഭാരത് ദിവാസിൽ (പി ബി ഡി ) ഗൾഫ് പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി മുൻ പ്രസിഡന്റും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ടി എ മുനീർ നിവേദനം നൽകി.

നിവേദനത്തിൽ ആവശ്യങ്ങൾ:

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വെൽഫെയർ കാര്യങ്ങളിലെ കാര്യക്ഷമത,
സൗദിയിലെ ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കൽ,
വിമാന യാത്ര നിരക്കിലെ അമിതമായ കൊള്ള അവസാനിപ്പിക്കുന്നതിനു റെഗുലേറ്ററി അതോറിറ്റി,
വിവിധ സാങ്കേതിക വിഷയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് ലീഗൽ സെൽ,
പുനരധിവാസത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി വിവിധ പദ്ധതികൾ,
സാങ്കേതിക പരിജ്ഞാനം കൈവരിച്ച പ്രവാസികൾക്ക് ജോലിയിൽ സംവരണം,
ഉന്നത വിദ്യാഭ്യസത്തിനായി ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ യുണിവേഴ്സിറ്റികളുടെ സാനിദ്ധ്യം ഉറപ്പുവരുത്തുന്ന വിധത്തിലുള്ള എൻ ആർ ഐ യൂണിവേഴ്സിറ്റി സ്ഥാപിക്കൽ,
ആരോഗ്യ – സുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കൽ,
പുതിയ കാലഘട്ടത്തിലെ ആവിശ്യങ്ങൾ മനസിലാക്കിയുള്ള ജോബ് മാപ്പിങ്ങും പരിശീലനവും,
റിക്രൂട്ട്മെന്റ് നടപടികളിലെ ന്യൂന്യതകൾ പരിഹരിച്ച് തട്ടിപ്പുകൾ അവസാനിപ്പിക്കൽ,
വിവിധ ഡിഗ്രികളുൾടെ പ്രത്യകിച്ച് മെഡിക്കൽ ബിരുദങ്ങൾ (Pharm. D ഉൾപ്പെടെ) സൗദിയിൽ അംഗീകാരം ലഭ്യമാക്കൽ,
പ്രവാസി വോട്ടവകാശം

തുടങ്ങിയ 16 ആവിശ്യങ്ങളാണ് നിവേദനത്തിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ അനുഭാവപൂർവ്വം പരിഹരികരിക്കുന്നതിനു ശ്രമിക്കുമെന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി മുനീർ അറിയിച്ചു. ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ച് നടന്ന പി ബി ഡി യിൽ ജിദ്ദയിൽനിന്നുള്ള പ്രതിനിധിയായാണ് മുനീർ പങ്കെടുത്തത്.

റിയാദിൽ നിന്നുള്ള പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. സയ്ദ് അൻവർ ഖുർഷിദ്, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊടുക്കാട്, റസാഖ് പൂക്കോട്ടുംപാടം ( ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ) തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.