
കൊരട്ടി:പുതുവത്സര ദിനത്തിൽ പുതിയ തലമുറക്ക് വായിച്ച് വളരാൻ പഞ്ചായത്തിലേക്ക് പുസ്തകങ്ങൾ കൈമാറി ഖന്നാനഗർ സ്വദേശികളായ ചന്ദനത്തിൽ സി.വി ജോയി -ജസ്സി ജോയി ദമ്പതികൾ. 1 ലക്ഷം രൂപ വിലവരുന്ന 300 പുസ്തകങ്ങൾ ആണ് കൊരട്ടി പഞ്ചായത്തിൻ്റെ ലൈബ്രററിയിലേക്കും , പഞ്ചായത്ത് സ്കൂൾ ലൈബ്രറ്റിയിലേക്കും കൈമാറിയത്.
പുസ്തകങ്ങൾ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ പി.സി. ബിജു ഏറ്റുവാങ്ങി. കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ അഡ്വ കെ ആർ സുമേഷ്, വാർഡ് മെമ്പർ റെയ്മോൾ ജോസ് എന്നിവർ സന്നിഹിതരായി. ഇംഗ്ലീഷ് -മലയാളം റഫ്രൻസുകൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ, നോവലുകൾ, മത്സര പരീക്ഷക്കുള്ള പുസ്തകങ്ങൾ, കവിതകൾ അടങ്ങിയ പുസ്തകങ്ങൾ ആണ് പഞ്ചായത്തിന് കൈമാറിയത്
Leave a Reply