
കൊരട്ടി: ആർ. എസ്. എസ്-ബി.ജെ പി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ സി.പി.ഐ (എം) പ്രവർത്തകൻ പി.ആർ രാമകൃഷ്ണൻ്റെ 14ാം രക്തസാക്ഷി ദിനാചരണം കോനൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ പൊതുയോഗം സി.പി.ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം കെ.പി. തോമാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
സി.പി. ഐ (എം) കൊരട്ടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ ത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. കറുകുറ്റി അപ്പോളോ ആശുപത്രിയും ആയി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 100 ൽ അധികം ആളുകൾ ചികിത്സ തേടിയെത്തി. സി.പി.ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.ആർ സുമേഷ്,രക്തസാക്ഷി പി ആർ. രാമകൃഷ്ണൻ്റെ മകൻ പി ആർ ശ്രീജിത്ത്, ലോക്കൽ സെക്രട്ടറി എ.എ. ബിജു, എം.ജെ ബെന്നി, ജീസി പോൾ, എം.ജെ. ഡെന്നി എന്നിവർ പ്രസംഗിച്ചു.
Leave a Reply