
തിരൂർ: പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. തിരൂർ പ്രസ് ക്ലബിൻ്റെ നേതൃത്വത്തിലാണ് എം.ടി അനുസ്മരണ യോഗം നടന്നത്. തിരൂർ ഗ്രെയ്സ് റെസിഡൻസിയിൽ നടന്ന യോഗത്തിൽ എം.ടിയുടെ സന്തത സഹചാരിയും തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവുമായ പി. കൃഷ്ണൻ കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
തുഞ്ചൻ പറമ്പിനെ ഈ നിലയിൽ വളർത്തി കൊണ്ടുവന്നതിൽ എം.ടി വഹിച്ച പങ്കും മാധ്യമ പ്രവർത്തകർ നൽകിയ പിന്തുണയും കൃഷ്ണൻ കുട്ടി മാസ്റ്റർ ചൂണ്ടിക്കാട്ടി. യോഗത്തിൽ തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. തുഞ്ചൻ സ്മാരക ട്രസ്റ്റ് സൂപ്രണ്ട് ടി.പി സുബ്രഹ്മണ്യൻ, തുഞ്ചൻ സ്മാരക ട്രസ്റ്റ് ലൈബ്രേറിയൻ എസ്. കമൽനാഥ് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.
യോഗത്തിന് തിരൂർ പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകരായ കായക്കൽ അലി, ബഷീർ പുത്തൻവീട്ടിൽ, കെ.പി.ഒ റഹ്മത്തുള്ള, പ്രദീപ് പയ്യോളി, സി.എം.സി കാദർ എന്നിവർ സംസാരിച്ചു. ട്രഷറർ ജൈസൽ വെട്ടം നന്ദി പറഞ്ഞു.
Leave a Reply