ചെറിയമുണ്ടം :ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് കൂട്ട് പൊൻമുണ്ടം സൗത്ത് ജി എം എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസുഫ് ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സൈനബ മുഖ്യാതിഥിയായിരുന്നു. താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എച്ച് കുഞ്ഞായിഷക്കുട്ടി , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐ വി അബ്ദുസ്സമദ്, റജീന ലത്തീഫ് , അംഗങ്ങളായ ഒ സെയ്താലി , രാധ , ശംസിയ്യ , പ്രിൻസിപ്പൽ സക്കീന മോയൻ, സ്റ്റാഫ് സെക്രട്ടറി സി ടി അബ്ദുൾ നാസർ, പ്രധാനാധ്യാപകൻ ശൈലേഷ് , പ്രഭാകരൻ , പൊൻമുണ്ടം സൗത്ത് ജി എം എൽ പി എസ് പ്രധാനാധ്യാപിക രാധാമണി , ഷാഹിദ , പ്രോഗ്രാം ഓഫീസർ വി ഷിമി , എം എ റഫീഖ് , സിദ്ധീഖ് , സി കെ ഹൈദർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.