കാലടി: വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സ്വകാര്യ കമ്പനികൾക്ക് അധിക വരുമാനം ലഭ്യമാക്കി അതിൽനിന്നും
വൻതോതിൽ കമ്മീഷൻ പറ്റുന്ന പിണറായി വിജയനും കുടുംബവും ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്.
സർക്കാരിന്റെ അന്ത്യം കാണും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അഡ്വ.മുഹമ്മദ് ഷിയാസ്.
അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും വൈദ്യുതി ബോർഡ് സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെയും വൈദ്യുതി ബോർഡിലെ കുറുവാ സംഘത്തിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡിൻ്റെ കാലടി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.മുഹമ്മദ് ഷിയാസ്.
കാലടി ടൗൺ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിനും ധർണ്ണക്കും കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സെബി കിടങ്ങേൻ നേതൃത്വം നൽകി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ.പി. ബേബി,
അഡ്വ.കെ.ബി. സാബു,ഡോ.
ജിന്‍റോ ജോൺ,മനോജ് മുല്ലശ്ശേരി,
പി വി സജീവൻ,യു.ഡി.എഫ്. അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ ടി.എം.വർഗീസ്,സാംസൺ ചാക്കോ,
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ,
കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി,തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോയ്,
ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ
പി.ബി.രവി, വി.വി.വിശ്വനാഥൻ,
ബിജു കാവുങ്ങ,ടിനു തറയിൽ,
രാധാകൃഷ്ണൻ ചെങ്ങാട്ട്,റെന്നി ജോസ്,
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മാരായ റെന്നി പാപ്പച്ചൻ,
ബിജു കണിയാംകുടി,കെ.ഒ. വർഗീസ്,
ഭാരതീയ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് പുഷ്പകല തങ്കപ്പൻ,
മഹിളാ കോൺഗ്രസ് ബ്ലോക് കമ്മിറ്റി പ്രസിഡൻറ് ബിജി സാജു,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Leave a Reply