താനൂർ :താനൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആർട്സ് മത്സരങ്ങൾ ചെറിയമുണ്ടം ഗവൺമെൻ് ഹയർ സെക്കണ്ടറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷഫി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ആദ്ധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ എ ജലീൽ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി നിയാസ്, ഫാത്തിമ പൊതുവത്ത് , പി എച്ച് കുഞ്ഞായിഷക്കുട്ടി, അംഗങ്ങളായ കെ സൽമ , ആബിദ ഫൈസൽ , എൻ വി നിഥിൻ ദാസ് , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി എ റഹീം , ഒ സെയ്താലി , ശംസിയ സുബൈർ , നസീമ , പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ കളത്തിങ്ങൽ , സഫ്‌വാൻ പാപ്പാലി , ബി ഡി ഒ വിജയകുമാർ , ചെറിയമുണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വൈ സൽമാൻ , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം എ റഫീഖ്, നൗഷാദ് ചെറിയമുണ്ടം എന്നിവർ പ്രസംഗിച്ചു.
Leave a Reply