ഭീതിയുണര്‍ത്തി ഇന്ത്യയിലെ ക്ഷയരോഗ മരണങ്ങള്‍

ഹെല്‍ത്ത് ഡെസ്‌ക്: വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ഷയരോഗം വീണ്ടും വ്യാപിക്കുന്നതായി പഠനം. നിരന്തര ബോധവത്കരണത്തിലൂടയെും സമയത്തുള്ള കാര്യക്ഷമമായ ചികിത്സയും കൊണ്ട് ഇന്ത്യയില്‍ നിന്നും ക്ഷയരോഗ ഭീതി അകന്നതായിരുന്നു. എന്നാല്‍ 2021 മുതല്‍ ഇന്ത്യയില്‍ 62 ദശലക്ഷത്തിധികം ക്ഷയരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിവരം. എട്ടു ദശലക്ഷം പേര്‍ മരിച്ചതായും പഠനം വ്യക്തമാക്കുന്നു.

കൂടാതെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) നഷ്ടം 146 ബില്യണ്‍ ഡോളറിലധികമാണെന്നും ഒരു പഠനം പറയുന്നു.

യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള ഗവേഷകര്‍ പറയുന്നത്, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ വരുമാനത്തിന്റെ വലിയ ശതമാനം ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ളവരുടെ അവസ്ഥയും വ്യത്യസ്തമല്ല.

രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വായുവില്‍ പടരുന്ന ഒരു ബാക്ടീരിയ രോഗമാണ് ക്ഷയം. പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന ഈ അവസ്ഥ മാരകമായേക്കാം, കാരണം ഇത് മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, പനി, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.

Leave a Reply

Your email address will not be published.