തൃശ്ശൂർ :76ാം മത് ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ചേർന്ന തൃശൂർ ജില്ലാ കമ്മറ്റിയിൽ പ്രസിഡന്റ് ജോസഫ് തൃക്കൂക്കാരൻ അധ്യക്ഷത വഹിച്ച് സംസാരിച്ച യോഗത്തിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ദിനത്തിൽ പോലും മനുഷ്യ ധ്വസനം നേരിട്ടു കൊണ്ടിരിക്കയാണ്.
ജോലിസ്ഥലങ്ങളിൽ ഓരോ വൃക്തികളും, പ്രത്യേകിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ദുരിത പൂർണ്ണമായ ജോലികൾ ടെക്സ്റ്റയിൽ കടകളിലാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്! സാധാരണ ഒരു തൊഴിലാളി 8 മണിക്കൂർ ജോലി എന്നാണ് നിയമം. പക്ഷേ ഡ്യൂട്ടിയ്ക്ക് ചെന്നു കഴിഞ്ഞാൽ ഒന്ന് ഇരിക്കാൻ വരെ സമയം കൊടുക്കാതെയാണ് ഈ മേഖലയിൽ പണി എടുക്കുന്നത്, ഇതിനൊരു മാറ്റം അനിവാര്യമാണ്, എന്ന് യോഗം ആവശ്യപ്പെടുകയും, യോഗത്തിൽ ജോസ് പത്താടൻ, രവി ചാലക്കുടി ,എന്നിവർ സംസാരിച്ചു. റാഫി മാളിയേക്കൽ സ്വഗ തവും ,ശോഭ അയ്യപ്പദാസ് നന്ദിയും പറഞ്ഞു.
Leave a Reply