ഷഹീദ് കെ.എസ്.ഷാൻ
അനുസ്മരണ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം മുഹമ്മദ് ബഷീർ യൂണിവേഴ്സിറ്റി നിർവഹിക്കുന്നു.

തിരൂർ :എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ. എസ്. ഷാനെ മൂന്നുവർഷം മുമ്പാണ് രാജ്യത്തിന്റെ ശത്രുക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അനുസ്മരണയുമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂർ സംഗം കോൺഫറൻസ് ഹാളിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം മുഹമ്മദ് ബഷീർ യൂണിവേഴ്സിറ്റി സംസാരിച്ചു.നമ്മുടെ ഷാൻ വെറുമൊരു രക്ത സാക്ഷി മാത്രമെല്ലന്നും തന്റെ പ്രവർത്തന മേഖല സമൂഹത്തിനു കൂടി മാത്രക ആക്കാൻ പറ്റുന്ന ഒന്നായിരുന്നു എന്നും ഉത്ഘാടന പ്രസംഗത്തിൽ മുഹമ്മദ് ബഷീർ പറഞ്ഞു.ഷാൻ തന്റെ ജീവിതത്തിൽ കാണിച്ചിരുന്ന സൂക്ഷമതയും, കണിശതയും, ആത്മാർത്ഥതയും, നിർഭയത്വവും, പൂർണ്ണ സമർപ്പണവും, വിനയവുമെല്ലാം നമ്മൾ ഏറ്റെടുക്കേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം മരണപ്പെട്ട സമയത്ത് ജാതിഭേദമന്യേ അവിടെ തടിച്ചു കൂടിയ മുഴുവൻ ആളുകളും ശഹീദ് ഷാനുവിന്റ പ്രവർത്തന മേഖലയിലെ വിശുദ്ധിയെക്കുറിച്ച് പ്രകീർത്തിച്ചത് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൾ തെളിയിച്ചത് നമുക്ക് മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ പ്രസിഡണ്ട്‌ നജീബ് തിരൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെഷറർ ഹംസ തിരൂർ,മണ്ഡലം വൈസ് പ്രസിഡണ്ട്‌ ജുബൈർ കല്ലൻ, ഷാഫി സബ്ക, എന്നിവർ സംസാരിച്ചു.

ഇതര പാർട്ടിയിൽ നിന്നും എസ് ഡി പി ഐ യിലേക്ക് കടന്നുവന്നവർക്ക്‌ മെമ്പർഷിപ് വിതരണവും, കലോത്സവത്തിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.മുനിസിപ്പൽ സെക്രെട്ടറി ഫൈസൽ ബാബു സ്വാകതവും, ജോ: സെക്രെട്ടറി സലീം കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.