തിരൂർ:ആരോഗ്യ മേഖലയിൽ തിരൂർ സിറ്റി ആശുപത്രിയുടെ പ്രവർത്തനം മാതൃകാ പരമാണെന്ന്
കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ്
മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
തിരൂർ സിറ്റി ആശുപത്രിയുടെ
റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം”
മാനേജിംഗ് ഡയരക്ടർ
കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി
മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ:എൽ സുഷമ സുവനീർ പ്രകാശനം ചെയ്തു
ആരോഗ്യ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ ഡോക്ടർമാരെയും ജീവനക്കാരെയും തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐ.എ.എസ് ആദരിച്ചു.
ആശുപത്രിയിൽ 40 വർഷം പൂർത്തിയാക്കിയ
അസി.മാനേജർ പി. ജയലക്ഷ്മിയെയും
ഉദ്ഘാടന ദിനം ജനിച്ച
ആദ്യത്തെ കൺമണിയായ
പി.പി. നൂർജഹാനെയും
ചടങ്ങിൽ മന്ത്രി ആദരിച്ചു
ഓട്ടോ ഡ്രൈവർമാർക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി
തിരൂർ നഗരസഭ ചെയർപേഴ്സൺ
എ പി .നസീമ സമർപ്പിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ യു. സൈനുദ്ദീൻ, നഗരസഭ കൗൺസിലർ ടി. പി. സതീശൻ ,പ്രശസ്ത ഗായകൻ ഫിറോസ് ബാബു ,ഐ.എം.എ പ്രസിഡണ്ട് ആസിം അഹ്ദിർ ,
മാനേജിംഗ് പാർട്ണർ
ഉമ്മർ ചാട്ടുമുക്കിൽ,
മാനേജർ എൻ.പി മുഹമ്മദ് അലി,
പ്രോഗ്രാം ചെയർമാൻ
മുജീബ് താനാളൂർ
മിഡിയ ചെയർമാൻ
കെ. പി. ഒ. റഹ്മത്തുള്ള
പ്രസ് ക്ലബ്ബ് പ്രസിഡണ്ട്.പി കെ രതീഷ്
ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട്
പി.എ. ബാവ,
ആക്റ്റിംഗ് പ്രസിഡണ്ട്
പി.പി. അബ്ദുറഹിമാൻ
എന്നിവർ സംസാരിച്ചു.
തുടർന്ന് ജീവനക്കാരുടെയും
കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടിക്കൾ
അരങ്ങേറി.
Leave a Reply