കൊച്ചി:സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ ഒമ്പതിന് എറണാകുളത്ത് ക്യാമ്പ് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരി, ഒന്നാം അപ്പീൽ അധികാരി, ഹർജിക്കാർ, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് കമ്മിഷൻ അറിയിച്ചു.
10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും.

Leave a Reply

Your email address will not be published.