ചാലക്കുടി :തൃശൂർ ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 60 ലക്ഷം രൂപ ചിലവിൽ മേലൂർ ഗ്രാമ പഞ്ചായത്തിലെ കുന്നപ്പിള്ളി ആറാംവാർഡിലെ ദേവരാജഗിരിയിൽ നിർമിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണംവകയിരുത്തിയിട്ടുള്ളത്.

നിർമാണ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: വി. എസ്. പ്രിൻസ് നിർവഹിച്ചു. മേലൂർഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ഒ. പോളി അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ്‌ വേണു കണ്ടരുമഠത്തിൽ,ജില്ലാ പഞ്ചായത്ത്‌ അംഗം ലീല സുബ്രഹ്മണ്യൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ വനജ ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഇന്ദിര പ്രകാശൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. പി. ബാബു, പി. കെ. ഭാസി, മുൻ പഞ്ചായത്ത്‌ അംഗം ഷിജി വികാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുന്നപ്പിള്ളി വാർഡ് മെമ്പർ പി. ആർ ബിബിൻ രാജ് സ്വാഗതവും മേലൂർ പഞ്ചായത്ത്‌ അസിസ്റ്റന്റ് എഞ്ചിനിയർ ടി. വി.നൈജു പ്രോജക്ട് റിപ്പോർട്ടും നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.