തിരൂർ : എംഇഎസ് സെട്രൽ സ്കൂളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ 2025-2028 കാലയളവിലേക്കുള്ള എംഇഎസ് തിരൂർ യൂനിറ്റ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അബ്ദുൾ ഖാദർ കൈനിക്കരയേയും , സെക്രട്ടറി ആയി കെകെ അബ്ദുൽ റസാക്ക് ഹാജി, വൈസ് പ്രസിഡന്റ് അബ്ദുള്ള സാഗർ, ജോയിൻ്റ് സെക്രട്ടറി ഡോ ഫാസിൽ, ട്രഷററായി മമ്മി ചെറുതോട്ടത്തിൽ എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുത്തു.
എക്സികുട്ടീവ് അംഗങ്ങളായി പിഎ സലാം ലില്ലി, കെ മുഹമ്മത് സലീം, നജ്മുദ്ദീൻ കല്ലിങ്ങൽ,സി മുഹമ്മദ് നിഷാദ്.ജില്ലാ പ്രസിഡൻ്റ് കൈനിക്കര മുഹമ്മത് ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് വളാഞ്ചേരി റിട്ടേണിം ഓഫീസർ ആയിരുന്നു. ചടങ്ങിൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, സംസ്ഥാന അംഗം കെ അബ്ദുൽ ജലീൽ , പിഎ അബ്ദുൽ റഷീദ്, ഡോ ഹസ്സൻ ബാബു, നിഷസിറാജ്, ഇബ്നുവഫ, സലാം കളത്തിങ്ങൽ, സുമ്പാൻ സക്സസ്, ബഷീർ ജനറൽ, അബ്ദുള്ള കുട്ടി അമ്മേങ്ങര, കെ കുഞ്ഞുട്ടി ഹാജി, മൊയ്തുട്ടി ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു.
Leave a Reply