തിരൂർ:മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് തിരൂര്‍ ഷോറൂമില്‍ അതുല്യമായ വിവാഹ ആഭരണങ്ങളുടെ ബ്രൈഡല്‍ ജ്വല്ലറിഷോ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ സംഘടിപ്പിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിവിശിഷ്ടമായ ആഭരണങ്ങളുടെ അത്യപൂര്‍വ്വശേഖരം.വിദഗ്ധ കലാകാരന്‍മാരുടെ കരവിരുതില്‍ തീര്‍ത്ത ആഭരണവൈവിധ്യം സ്വന്തമാക്കാനും സവിശേഷമായ ആഭരണ വിസ്മയം ആസ്വദിക്കുവാനുമായി തിരൂര്‍മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ അവസരമൊരുങ്ങുന്നു.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെയാണ് ബ്രൈഡല്‍ ജ്വല്ലറിഷോ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്‍മാരുടെ പരിശ്രമഫലമാണ് ബ്രൈഡല്‍ ജ്വല്ലറി ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആഭരണങ്ങള്‍.പരമ്പരാഗത ശില്പ ചാരുതയില്‍ നിര്‍മ്മിച്ചതും സമകാലിക മാതൃകയില്‍ രൂപ കല്പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് ബ്രൈഡല്‍ ജ്രല്ലറി ഷോയില്‍ ഒരുക്കുക..മാനേജ്മെന്‍റ് പ്രതിനിധികളായ മുഹമ്മദ് ഷഫീഖ്,കെ.സി ധിനീഷ്,ജിജിത്ത്,മുനവര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Leave a Reply