കേരള വഖഫ് സംരക്ഷണം സമിതി നേതാക്കൾ ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയെ സന്ദർശിച്ചപ്പോൾ

കൊച്ചി: വഖ്ഫ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പണ്ഡിതരുടെ കൂടി ഉപദേശം തേടണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി. കബളിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും വേണം. അവരെ ചേർത്തുപിടിക്കുന്നതിൽ എല്ലാവരും ഉണ്ടാകണമെന്നും ഡോ. അസ്ഹരി വ്യക്തമാക്കി.
കേരള വഖ്‌ഫ് സംരക്ഷണ സമിതി ഭാരവാഹികൾ എ പി അബ്ദുൽ ഹക്കീം അസ്ഹരിയുമായി നടത്തിയ ചർച്ചയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പ്രശ്‌നങ്ങളെ വർഗീയമായ ചുറ്റുപാടിലേക്ക് കൊണ്ടുപോകുന്നതിൽ ജാഗ്രത വേണമെന്ന് അദ്ദേഹം വഖഫ് സംരക്ഷണ സമിതി ഭാരവാഹികളോട് പറഞ്ഞു.
വിഷയത്തിൽ വഖ്ഫ് ബോർഡിൽ നില നിൽക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ ഭാരവാഹികൾ ധരിപ്പിച്ചു.

വഖഫ് സംരക്ഷണ സമിതി ഭാരവാഹികളായ ഷരീഫ് പുത്തൻപുര, അബ്ദുസലാം വാഴക്കാല,  ടി.എ.മുജീബ് റഹ്മാൻ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് വി.എച്ച്.അലി ദാരിമി, എസ്.വൈ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷാജഹാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.