ഡോ:എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ തിരൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തക കൂട്ടായ്മയുടെ സ്വാഗതസംഘയോഗം ഡയറക്ടർ പുവച്ചൽ സുധീർ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ: എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14ന് തുഞ്ചൻപറമ്പിൽ വെച്ച് നടക്കുന്ന സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ മഹാസംഗമത്തിന് സംഘാടകസമിതി രൂപീകരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകരുടെ സംഗമമാണ്
‘സൗഹൃദകൂട്ടം’.

തിരൂരിൽ ഇതാദ്യമായിട്ടാണ്
ഇത്തരത്തിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ എംപി അബ്ദു സമദ് സമദാനി എംപി എന്നിവർ രക്ഷാധികാരികളും കുറുക്കോളി മൊയ്‌ദീൻ എംഎൽഎ ചെയർമാനും പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ ജനറൽ കൺവീനറും പൂവച്ചൽ സുധീർ കോഡിനേറ്ററുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

തിരൂരിൽ നടന്ന സംഘാടകസമിതി രൂപികരണ യോഗത്തിൽ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു.
സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ ഉദ്ഘാടനം ചെയ്തു.
ഫറോക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.
പ്രസന്ന ഗോപാലൻ കൊല്ലം, കെപിഒ റഹ്മത്തുള്ള ,മുജീബ് താനാളൂർ, അൻസാർ കായംക്കുളം
കെ.കെ. റസാഖ് ഹാജി, ഷമീജ് കാളികാവ്,
രാജേഷ് കടലുണ്ടി, മാരിയത്ത് ചാലിയം,
അൻസാർ കായംകുളം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.