കേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ട് എം ഇ എസ്സിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഉടനീളം നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തക ക്യാമ്പിന്റെ ഭാഗമായി
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം എം ഇ എസ് അംഗങ്ങൾ
2024 നവംബർ 19-നു ചൊവ്വാഴ്ച നിലമ്പൂർ ടീക് ടൗണിൽ ഒത്തുചേരുകയാണ്.
മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് കഴിവ് തെളിയിക്കാനും നേതൃത്വപാടവം മെച്ചപ്പെടുത്താനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 4 30ന് അവസാനിക്കുന്ന പരിപാടികളുടെ വിജയത്തിനായി
ജില്ലാനേതൃത്വം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു.
എംഇഎസിന്റെ ആരാധ്യനായ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ ഫസൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ കുഞ്ഞു മൊയ്തീൻ,എംഇഎസ് സംസ്ഥാന ട്രഷറർ ഒസി സലാഹുദ്ദീൻ, എംഇഎസിന്റെ മലപ്പുറം ജില്ലാ ഭാരവാഹികൾ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിക്കും. എംഇഎസിന്റെ പ്രവർത്തകർക്കായി രണ്ട് മോട്ടിവേഷൻ സെഷനുകളും, വിവിധ വിഷയങ്ങളിൽ ഉള്ള ക്ലാസുകളും, എന്റർടൈൻമെന്റ് പരിപാടികളും ഉൾപ്പെടെ
ഒരു മുഴുവൻ ദിവസ പരിപാടിയാണ് ജില്ലാ നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്.
Leave a Reply