എ.എ.ഡബ്ലു കെ
ജില്ലാ സമ്മേളനവും സ്നേഹവീട് താക്കോൽദാനവും
ശ്രദ്ധേയമായി
താനൂർ:പ്രളയ കാലത്തും വയനാട് ദുരിത മേഖലയിലും
ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ്
കേരള (എ.എ.ഡബ്ല്യു.കെ)
നടത്തിയ
പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെ
മലപ്പുറം ജില്ലാ സമ്മേളനവും
വർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ട
കെ.വി.ഉണ്ണിയുടെ കുടുംബത്തിന്
സംഘടന നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവും
നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓട്ടോമൊബൈൽ വർഷോപ്പ്സ് ജീവനക്കാരെയും ഉടമകളെയും മന്ത്രി അനുമോദിച്ചു
താനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ നടന്ന
ചടങ്ങിൽ
എ.എ.ഡബ്ല്യു കെ
ജില്ലാ പ്രസിഡണ്ട് ഒ.കെ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് മുഖ്യപ്രഭാഷണം നടത്തി.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സൈനബ ചേനാത്ത്,
ഒഴുർ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
യൂസഫ് കോടിയേങ്ങൽ
താനാളൂർ
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
വി അബ്ദുറസാഖ്
അംഗം വി ജുസൈറ,
ഒഴുർ ഗ്രാമപഞ്ചായത്ത് അംഗം പ്രമീള മാമ്പറ്റയിൽ .
എം പി ബഷീർ
മുജീബ് താനാളൂർ
പി എസ് മൊയ്തീൻകുട്ടി
നാസർ കുന്നത്ത്
വി സൈതലവി
പിപിഎം ബഷീർ
എന്നിവർ സംസാരിച്ചു.
തുടർന്നു നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് വിഎസ് മീരാണ്ണൻ
ജോയിൻ്റ് സെക്രട്ടറി
ജയൻ പട്ടിക്കര
പരിശിലന ബോർഡ് ചെയർമാൻ
എം മുഹമ്മദ് ഷാ
അച്യുതൻ
തിരുന്നാവായ
പി പ്രഭാകരൻ
ഫൈസൽ എടകര
കബീർ പൊന്നാനി
പ്രകാശൻ പുലാമന്തോൾ
പി.സൈതു ഇ. മധു
പി.നബൈദ് എന്നിവർ സംസാരിച്ചു
എഎഡബ്ല്യു കെ
മലപ്പുറം ജില്ലാ സമ്മേളനം താനാളൂരിൽ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
അകാലത്തിൽ മരണമടഞ്ഞ കെ വി ഉണ്ണിയുടെ കുടുംബത്തിനുള്ള
സ്നേഹ വീടിൻ്റെ താക്കോൽദാനം മന്ത്രി
വി അബ്ദുറഹ്മാൻ
നിർവഹിക്കുന്നു
Leave a Reply