മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായി ജില്ലയെ വിജയ കിരീടം ചൂടിച്ച ശില്‍പികളെ മലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം കെ.യു.ഡബ്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാറിനു നല്‍കി. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, ഡി.ടി മുജീബ്, ഡോ. എസ് സന്ദീപ്, കെ ഷെബിന്‍,കടകശേരി ഐഡിയല്‍ മാനേജര്‍ മജീദ് ഐഡിയല്‍,ഷാഫി അമ്മായത്ത്, ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസ് കായികാധ്യാപകന്‍ സജീര്‍, പരിശീലകന്‍ റിയാസ് ആലത്തിയൂര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായി ജില്ലയെ വിജയ കിരീടം ചൂടിച്ച ശില്‍പികള്‍ക്കുള്ള മലപ്പുറം പ്രസ് ക്ലബ്ബിന്റെ ഉപഹാരം കെ.യു.ഡബ്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാറിനു കൈമാറുന്നു.

Leave a Reply

Your email address will not be published.