കൊച്ചി: ഗൂഢാലോചനയുടെ ഫലമായാണ് തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. സംഘടനയിലെ അംഗങ്ങൾക്കെതിരെ താൻ നൽകിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. എത്ര മൂടി വച്ചാലും സത്യം മറനീക്കി പുറത്തു വരുമെന്നും സാന്ദ്ര.
തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയതാണ് അവരെ ചൊടിപ്പിച്ചത്. തനിക്ക് നേരിട് ദുരനുഭവത്തില്‍ തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സാന്ദ്ര .
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് തന്നെ പുറത്താക്കിയത്. നിയമ പരമായ പോരാട്ടം തുടരും. ഫിലിം ചേംബറില്‍ ഈ വിഷയം ഉന്നയിക്കുന്നത് ആലോചിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം ഒരേ കറക്ക് കമ്പനികളാണ്. പല സംഘടനകളിലും ഒരേ ആൾകാര്‍ തന്നെയാണ് തലപ്പത്ത്.
താൻ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ട്. അതില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. സിനിമയിലെ നിര്‍മ്മാതാക്കളുടെ സാമ്പത്തിക സ്രോതസ് സർക്കാർ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
ആന്‍റോ ജോസഫ് ഇപ്പോഴും കോൺഗ്രസ് സാംസ്‌കാരിക വേദി നേതാവാണ്. താന്‍ കൊടുത്ത പരാതി വ്യാജമെന്ന പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വാദം തള്ളിയ സാന്ദ്ര എല്ലാത്തിനും തെളിവുണ്ടെന്നും പറഞ്ഞു.

Leave a Reply