‘തൃശൂര്‍ പൂരത്തിന് തടസങ്ങളുണ്ടായി’

‘തൃശൂര്‍ പൂരത്തിന് തടസങ്ങളുണ്ടായി’


തൃശൂര്‍: പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മനസ്സിലാക്കണം, എന്നാലെ തടസ്സങ്ങളുണ്ടായോ എന്നറിയാൻ പറ്റു. തൃശൂര്‍ പൂരത്തിന് ഒരു ഘടനയുണ്ട്. രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങളുണ്ടായി. ജാതിമതഭേദമെന്യേ തൃശൂര്‍കാര്‍ ആഘോഷിക്കുന്ന പൂരം വളരെ ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ തലത്തിലും മറ്റു തലത്തിലും സൗകര്യം ഒരുക്കിത്തരികയാണ് വേണ്ടതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരിഷ് കുമാര്‍.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല. പൂരം എന്താണെന്ന് ആദ്യം മനസ്സിലാക്കണം. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം കൃത്യമായി നടക്കണം. എങ്കില്‍ മാത്രമെ പൂരം ഭംഗിയായി, പൂര്‍ണമായി നടന്നൂവെന്ന് പറയാന്‍ കഴിയൂ എന്നും ദേവസ്വം സെക്രട്ടറി.

ത്രിതല അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. ആരാണ് തെറ്റു ചെയ്തത്. ആരാണ് ഇരയായത് എന്നെല്ലാം കണ്ടുപിടിക്കട്ടെ. എന്നാല്‍ അന്വേഷണത്തിന്റെ ഒരു ചുവടു പോലും മുന്നോട്ടു പോയിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല. കേസില്ലാത്തതു കാരണം ക്രൈംബ്രാഞ്ചിന് മുന്നോട്ടു പോകാനാകുന്നില്ലെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.