തിരൂർ : തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭക കൂട്ടായ്മയും എംഎസ്എംഇയും സംയുക്തമായി നടത്തിയ ഓണ സംഗമവും അവാർഡ് ദാനവും തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭക ചെയർപേഴ്സനും താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്o ആയ ശ്രീമതി സൈനബ ചേനാത്ത് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി ചെയർമാൻ കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുധാമണി നെല്ലിക്കാട്ടിൽ, ഇ റെബീന അന്നാര , കെപി മർജാൻ ജെബീൻ എന്നിർ അവാർഡ് ഏറ്റുവാങ്ങി . സെക്രട്ടറി കെസി അബ്ദുള്ള, സുധി ഗാന്ധി ഗ്രാമം , ഹാജിറ അലിഇല്ലം, സിപി ഉഷ, അശ്വതി നിർമ്മാല്ല്യം എന്നിവർ ആശംസകൾ അർപ്പിച്ചു. ഗിരീഷ് ഗാന്ധി ഗ്രാമം നന്ദി പറഞ്ഞു.
Leave a Reply