തൃശൂർ:തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജില്ലാതല പ്രഖ്യാപനം പുലക്കാട്ടുകര ഏദൻ ഗാർഡൻ ഓഡിറ്റോറിയത്തിൽ കെ.കെ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ഹരിതകർമ്മ സേന പ്രവർത്തകർക്ക് ബോണസും ഓണക്കോടിയും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനo നടത്തിയതിന് നെന്മണിക്കര ഫാമിലി ഹെൽത്ത് സെൻ്ററില ജെ. എച്ച്. ഐ അരുണിനെ ആദരിച്ചു. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷഫീക്ക് നിർവഹിച്ചു. ആദ്യമായി സർവ്വെ പൂർത്തികരിച്ചവർക്കും ആദ്യ ഡിജിറ്റൽ സാക്ഷരത വാർഡിനുള്ള ആദരവ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് നിർവഹിച്ചു. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ, ബ്ലോക്ക് മെമ്പർ പോൾസൻ തെക്കു പീടിക, സ്റ്റാൻിങ് കമ്മിറ്റി ചെയർമാൻ മാരായ സജിൻ മേലേടത്ത്, ഭദ്രമനു, കെ.വ.ഷാജു, സി.ഡി എസ് ചെയർപേഴ്സൻ സിന്ധു സുബ്രമണ്യൻ, ആർ. എസ്. ജി. എ പ്രോജക്റ്റ് മാനേജർ ശ്രുതി, ലിജ രാജ്, ബ്ലോക്ക് കോർഡിനേറ്റർ അശ്വതി, മറ്റു ജനപ്രതിനിധികൾ, ഡിജി സാക്ഷരത പഠിതാക്കൾ, വളൻ്റിയേഴ്സ്, ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത നന്ദിയും പറഞ്ഞു.
FlashNews:
ഇസ്ലാമിക ചിന്തകൻ മുഹമ്മദ് ശമീമിന് പുരസ്കാരം
ബൈത്തു റഹ്മ സമർപ്പിച്ചു
എസൻസ് ഗ്ലോബൽ ‘ബ്രെയ്ന്‍ സർജറി ‘ 20 ന് തിരൂരിൽ
സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി
എംപോക്സ് സ്ഥിരീകരിച്ചു
ഹരിഹരൻ നിര്യാതനായി
ജൽ ജീവൻ മിഷൻ നടപ്പാക്കാൻ ഇടപെടും
സഹജീവികളെ ചേര്‍ത്തു പിടിച്ച ഹ്യൂമനിസ്റ്റുകള്‍
എസെന്‍സ് ഗ്ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്
കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം മന്ത്രി ഡോ. ആർ ബിന്ദു
കെ.സി. മുഹമ്മദ് മൗലവി നിര്യാതനായി.
കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
37293
37289
പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .
5000 പേർക്ക് ട്വന്റി-20 പാർട്ടി ഓണ സദ്യ നൽകി
മൂന്നിയൂർ സ്വദേശിക്ക് അബൂദാബിയിൽ വച്ച് ദാരുണ മരണം
മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു
ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പും പച്ചക്കറി നടീലും
പ്രാദേശികം
ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര
by Sreekumar
September 12, 2024September 12, 2024
Leave a Reply