പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണംസർവ്വ കക്ഷി പ്രതിനിധി സംഘംറവന്യു മന്ത്രി കെ രാജനുമായി ചർച്ച ചെയ്തു.

പരപ്പനങ്ങാടി : നഗരസഭയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസ് പൊളിച്ച്മാറ്റാനുള്ള അനുമതിക്കായി തിരൂരങ്ങാടി മണ്ഡലം MLA KPA മജീദ് അവർകളുടെ നേതൃത്വത്തിൽ സർവ്വ കക്ഷി സംഘം മന്ത്രി കെ രാജനുമായി ചർച്ച ചെയ്തു.
വില്ലേജ് ഓഫീസ് പൊളിക്കാനുള്ള അനുമതി എത്രയും വേഗത്തിൽ നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി.
കഴിഞ്ഞ ആഴ്ച നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ്ഇ തുമായി ബന്ധപ്പെട്ട് കൊണ്ട്സർവ്വ കക്ഷി യോഗം വിളിച്ചിരുന്നു.അന്നത്തെ യോഗ തീരുമാന പ്രകാരമാണ് മന്ത്രി കെ രാജനെ കാണാൻ തീരുമാനിച്ചത്.

ചർച്ചയിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ്, ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,നിയാസ് പുളിക്കലകത്ത്, ടി കാർത്തികേയൻ, പി ഒ നസീമ, അസീസ് കൂളത്ത്,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗിരീഷ് തോട്ടത്തിൽ , H ഹനീഫ, മനാഫ്, ബാബു, ശംസുദ്ധീൻ
എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.