മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാവും. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും വിവിധ ഘട്ടങ്ങളിലായി പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുക. ജില്ലയിലെ എല്‍.പി, യു.പി. സ്കൂള്‍ വായനാ മത്സരങ്ങളുടെ ഒന്നാംഘട്ടമായ സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ നടക്കും. സ്ത്രീകളെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായുള്ള വനിതാ വായനാ മത്സരത്തിന്റെ ഗ്രന്ഥശാലാതല മത്സരം ഒക്ടോബര്‍ ആറിന് ന് ഞായറാഴ്ച്ച രണ്ടു മണി മുതല്‍ നടക്കും. പഞ്ചായത്ത്തലം മത്സരങ്ങള്‍ നവംബര്‍ 24നും, താലൂക്ക് തല മത്സരങ്ങള്‍ 2025 ജനുവരി അഞ്ചിനും, ജില്ലാതല മത്സരങ്ങള്‍ 2025 ഫെബ്രുവരി ഒമ്പതിനും നടക്കും. സ്കൂള്‍തല മത്സരത്തില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടമായ പഞ്ചായത്ത്തല മത്സരത്തിന് പങ്കെടുക്കാം. തുടര്‍ന്ന് താലൂക്ക് തല മത്സരവും ജില്ലാതല മത്സരവും നടക്കും. എല്ലാ സ്കൂളുകളിലും മത്സരം സംഘടിപ്പിക്കുന്നതിന് സ്കൂള്‍ അധികൃതരും ഗ്രന്ഥശാലകളും സഹകരിക്കണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
Leave a Reply