കേരള വനിതാ കമ്മിഷൻ മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ബഡ്സ് സ്കൂളുകളിലെ അനുഭവങ്ങളും ആവശ്യങ്ങളും പങ്കുവച്ച് ബഡ്സ് സ്കൂൾ അധ്യാപികമാർ. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ നൂറോളം ടീച്ചർമാരാണ് തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വനിതാ കമ്മീഷനുമായി പങ്കുവച്ചത്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.
വിവിധ തൊഴിൽ മേഖലകളിലെ വനിതാ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിൽ കേട്ട് മനസിലാക്കുന്നതിനാണ് കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗുകൾ സംഘടിപ്പിക്കുന്നത്. അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെട്ടുത്തുന്നതിനൊപ്പം ഇവരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലേക്ക് കൊണ്ടുവരുകയും അതിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായാണ് ബഡ്സ് സ്കൂൾ അധ്യാപികമാരുടെ പബ്ലിക് ഹിയറിംഗ് മലപ്പുറത്ത് സംഘടിപ്പിച്ചതെന്നും വി.ആർ. മഹിളാമണി പറഞ്ഞു.
പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം രാവിലെ 10 ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി നിർവഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് മാനേജർ പ്രഭാകരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ബി. സുരേഷ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഹസ്കർ, കൗലത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നേതൃത്വം നൽകി.
FlashNews:
ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കണം
ഏഴുതരം ക്യാന്‍സറുകള്‍ക്ക് കാരണം മദ്യം
ബി.ജെ.പി. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ ശ്രമിക്കുന്നു
അശ്ലീല സന്ദേശത്തിൽ കുരുങ്ങി യുവ ഡോക്ടർ
പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ഉദ്ഘാടനം ചെയ്തു.
നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് മാറ്റി സ്ഥാപിക്കുക
വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരം
ചെറിയമുണ്ടം P H C യിലേക്ക് O P ടികറ്റ് ഉൾപ്പടെ യുള്ള പ്രിന്റ് മീറ്റീരിയൽ കയ്മാറി
വി.പി. അനിൽ ആര്?
കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി
എം ഇ എസ് സെൻട്രൽ സ്കൂളിൽ വാർഷികാഘോഷപരിപാടി
യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ
ദ്രോണാചാര്യ അവാർഡ് എസ് മുരളിധരന് .
ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വ പേരാണ് സനാതനധർമം
മുസ്ലിം ലീഗ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെയാണ് അന്ന് പറഞ്ഞത്’
ലഹരി ഉപയോഗവും അക്രമവും കൂടുന്നത് പോലീസിന്റെ അനാസ്ഥയാൽ
മയക്കുമരുന്ന് കടത്ത് കേസ്
നിക്ഷേപവുമായി മുങ്ങി; അരക്കോടിയും പലിശയും നൽകാൻ വിധി
കണ്ടൈനർ ലോറി ബുളറ്റിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു
പ്രാദേശികം
വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗിൽതുറന്നു പറച്ചിലുകളുമായിബഡ്സ് സ്കൂൾ അധ്യാപികമാർ
by Sreekumar
September 1, 2024September 1, 2024
Leave a Reply