സൗജന്യ രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പും കർക്കിടക കഞ്ഞി വിതരണവും നടത്തി.

രവി മേലൂർ

മഞ്ഞപ്ര സെ. ജോർജ്ജ് പള്ളി പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസല കുമാരി വേണു ഉദ്ഘാടനം ചെയ്തു. സൗമിനി ശശീന്ദ്രൻ അധ്യക്ഷയായി. ജാൻസി ജോർജ്ജ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ അനിമോൾ ബേബി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സാജു കോളാട്ടു കുടി, ഷെമിത ബി ജോ, അൽഫോൻസാ ഷാജൻ, സി.വി അശോക് കുമാർ, സീന മാർട്ടിൻ, ബ്ലോക്ക് മെമ്പർ സരിത സുനിൽ, എച്ച്.എം.സി മെമ്പർമാരായ മോഹനൻ മുള്ളോളി, ബൈജു കൈതാരത്ത്, എന്നിവർ സംസാരിച്ചു. ഡോ. അസ്മ ബീവി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.