ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മരണ സംഗമം നടത്തി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:പടിക്കല്‍ ടൗണ്‍ മു സ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മ രണ സംഗമം ജില്ലാ മുസ്ലിം ലീഗ് ഉ പാധ്യക്ഷന്‍ എം.എ ഖാദര്‍ സാഹി ബ് ഉദ്ഘാടനം ചെയ്തു.മത, സാ മൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കുഞ്ഞാപ്പുമാസ്റ്ററുടെ സേവനം വിലമതിക്കാനാകത്തതാണെന്നും അദ്ധേഹത്തിന്റെ വേര്‍പാട് നാടിന് വലിയ നഷ്ടമെന്നും അദ്ധേഹം പറഞ്ഞു. ടൗണ്‍ മുസ്ലിം ലീഗ് വൈ സ് പ്രസിഡന്റ് ചക്കാല അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എം. എ അസീസ്, എം.സൈതലവി, പി. കെ അബ്ദുറഹ്മാന്‍, എ.പി സലാം, പി.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എന്‍ കെ ശ്യാം, എം.ഹസംക്കോയ മുസ്ലിയാര്‍, പി.കെ റസാഖ് മാസ്റ്റര്‍, ഇരുമ്പന്‍ മുഹമ്മദ് കുട്ടി, സി.വി മുഹമ്മദ് ഹാജി, പൂവ്വാട്ടില്‍ സമദ്, സി.കെ മുസ്തഫ, സി.അഷ്റഫ്, പി.വി മജീദ്, പി.കെ കുഞ്ഞിമുഹ മ്മദ്, പി.പി അസീസ്, പൂവ്വാട്ടില്‍ മുഹമ്മദ്, ഹസ്സന്‍ മങ്ങാട്ട്, പി.പി സഫീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.