എടക്കഴിയൂർ മത്സ്യഗ്രാമം; ഭൂമി ആവശ്യമുണ്ട്

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എടക്കഴിയൂർ മത്സ്യഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ‘തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സംയോജിത ആധുനികവൽക്കരണം- എടക്കഴിയൂർ’ പദ്ധതിയുടെ ഭാഗമായി പുനരധിവാസ- ബോധവൽക്കരണ കേന്ദ്രം സ്ഥാപിക്കുന്നതിന് 241.4 സ്ക്വയർ മീറ്റർ ഏരിയ ഭൂമി ആവശ്യമുണ്ട്. എടക്കഴിയൂർ വില്ലേജ് പരിധിയിൽ 241.4 സ്ക്വയർ മീറ്റർ ഏരിയ ഭൂമി വിൽക്കാൻ താൽപര്യമുള്ള ഭൂ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ആമ്പക്കാടൻ ജംഗ്ഷനിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0487 2441132.

Leave a Reply

Your email address will not be published.