ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ: അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ നീട്ടി

സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. K MAT പരീക്ഷയുടെ റിസൾട്ട് വരാൻ വൈകിയ സാഹചര്യത്തിൽ ആണ് അപേക്ഷ തീയതി നീട്ടിയത്. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ പ്രവേശനമാണിത്.

അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ പുതുതലമുറയ്ക്ക് എങ്ങനെ വിനിയോഗിക്കാം എന്ന് പരിശീലിപ്പിക്കാനുള്ള ശ്രമമാണിത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയിൽ നിന്നുള്ള അധ്യാപകർ എത്തിയാണ് കമ്മ്യൂണിക്കേഷൻ കോഴ്സ് നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ വയർലെസ് ലൈസൻസ്, ശുശ്രൂഷയിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്, ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, അഡ്വഞ്ചർ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്സുകൾ, ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയെല്ലാം ആണ് ആഡ് ഓൺ പ്രോഗ്രാമുകളായി ഇതോടൊപ്പം നടത്തിവരുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ക്ലാസുകൾ എടുക്കും. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുള്ള പഠനയാത്രയാണ് നടത്തും. ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ തലങ്ങളിൽ വിദഗ്ധർ വിദ്യാർത്ഥികളുമായി തുടർച്ചയായി സമ്പർക്കത്തിൽ വരും. റവന്യൂ വകുപ്പ് മന്ത്രി ചെയർമാനായ ഗവേണിംഗ് ബോഡിയാണ് കോഴ്സിന്റെ ഏകോപനം നടത്തുന്നത്. ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ കോഴ്സിൽ എല്ലാ സെമസ്റ്ററിലും, ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ അന്തർദേശീയ പഠനയാത്രകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ എ ഐ സി ടി ഇ അംഗീകൃത ദുരന്തനിവാരണ എംബിഎ കോഴ്സ് ആണിത്. NAAC A++ റാങ്കുള്ള കേരള യൂണിവേഴ്സിറ്റിയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പ്രതികൂല സാഹചര്യങ്ങളിലും മറ്റും പ്രവർത്തിച്ച്, വിശ്വ പൗരന്മാരായി തീരുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Email: ildm.revenue@gmail.com, Phone: 8547610005, 8547610006, 0471-2365559

Leave a Reply

Your email address will not be published.