കോഴിക്കോട്∙ സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി, പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റൊരു അനുഭാവിയെ ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. ഏരിയാ സെക്രട്ടറി പി.ഷൈപു, ബാലകൃഷ്‌ണൻ എന്നയാളെ തെറി വിളിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഇതേ ഏരിയാ സെക്രട്ടറി ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ. തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനോടുള്ള ഭീഷണി. ‘‘പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം’’ – എന്നാണ് ഫോണിൽ പറയുന്നത്
Leave a Reply