മലപ്പുറം: കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ വാൽ പാറ വാഹനാപകടമുണ്ടായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം പ്രഖ്യാപിക്കാനോ പരുക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കാനോ തയ്യാറാവാത്ത സംസ്ഥാന സർക്കാറിന്റെ വിവേചന പരമായ നിലപാട് അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രസിഡന്റ് ഡോ.യു.പി യഹ്യാഖാൻ , സംസ്ഥാന സെക്രട്ടറി സുഹൈൽ സാബിർ എന്നിവർ ആവശ്യപ്പെട്ടു.
വാൽപാറ ദുരന്തത്തിന് ശേഷം നടന്ന അപകടത്തിൽ പെട്ടവർക്ക് ധനസഹായവും ചികിത്സാ സഹായവും പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ വാൽപാറ ദുരിത ബാധിതരോട് മുഖം തിരിഞ്ഞു നിൽകുന്നത് നീതീകരിക്കാനാവില്ല.
അപകടത്തിൽ പെട്ട് കോയമ്പത്തൂർ മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കൂട്ടിരിപ്പുകാർക്ക് തല ചായ്കാൻ സൗകര്യമില്ലെന്നും പരാതിപെട്ടിട്ടും സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല.
വാൽപാറ ദുരന്തത്തിൽ പെട്ടവരോട് നീതി കാണിക്കാർ സർക്കാർ തയ്യാറാവണമെന്ന് ദുരിതബാധിതരുടെ വീടുകൾ സന്ദർശിച്ച കെ.എൻ.എം മർകസുദഅവ ഭാരവാഹികൾ ആവശ്യപ്പെട്ടു
Leave a Reply